Society Today
Breaking News

കൊച്ചി: കേരള ഏഞ്ചല്‍സ് നെറ്റ്‌വര്‍ക്ക് (കാന്‍) നടപ്പു സാമ്പത്തിക വര്‍ഷം  ആദ്യ പാദത്തിലെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ടെക് സ്റ്റാര്‍ട്ടപ്പായ നിറ്റിഗ്രിറ്റി എ.ഐ സൊല്യൂഷന്‍സിനാണ് ഒടുവില്‍ നിക്ഷേപം ലഭിച്ചത്. ടൈ കേരളയുടെ സംരംഭമായ കേരള ഏഞ്ചല്‍ നെറ്റ്‌വര്‍ക്ക്  സംസ്ഥാനത്തെ എയ്ഞ്ചല്‍ നിക്ഷേപകരുടെ കൂട്ടായ്മയാണ്. വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രാരംഭ ഘട്ട ബിസിനസുകള്‍ക്കും  നിക്ഷേപമൊരുക്കുകയും, വളര്‍ച്ച സാധ്യമാക്കുകയുമാണ് ലക്ഷ്യം. ആമസോണിലെ ഇകൊമേഴ്‌സ് പരിവര്‍ത്തനം ശക്തമാക്കാന്‍  കാറ്റലോഗുകള്‍ വിശകലനം ചെയ്യുന്ന  അക അടിസ്ഥാനമാക്കിയുള്ള കാറ്റലോഗ് ഒപ്റ്റിമൈസേഷന്‍ പ്ലാറ്റ്‌ഫോമാണ് നിറ്റി ഗ്രിറ്റി. ബ്രാന്‍ഡുകള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം.

എ.ഐ, ഇകൊമേഴ്‌സ് മേഖലകളിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയുള്ള  നിറ്റി ഗ്രിറ്റിയുടെ പുതിയ കാല്‍വെപ്പാണിത് ബ്രാന്‍ഡുകളെ മുന്‍നിരയിലെ ത്തിക്കാനും  നിലവിലെ ഉള്ളടക്കം പുതുക്കാനും ,ശീര്‍ഷകങ്ങള്‍, വിവരണങ്ങള്‍, ബുള്ളറ്റുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഉള്ളടക്കം എന്നിവ ഒപ്റ്റിമൈസ് ചെയ്യാനും സഹായിക്കുന്ന ഡാഷ് ബോര്‍ഡ് ആണിതെന്ന്   നിറ്റിഗ്രിറ്റി സി ഇ ഒയും സഹസ്ഥാപകയുമായ നികിത ഭാര്‍ഗവ്  പറഞ്ഞു.നൂതന ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍ നന്നായി വില്‍ക്കാനും, ആമസോണിലെ  ഹിറ്റ് നിരക്ക് മെച്ചപ്പെടുത്താനും ആഗ്രഹികുന്ന  ഇന്ത്യയിലെ  ബ്രാന്‍ഡുകള്‍ക്കിടയില്‍ സേവനവുമായി  നിറ്റിഗ്രിറ്റി മുന്നേറുമെന്ന് 'കാന്‍' നിക്ഷേപ റൗണ്ടിന് നേതൃത്വം നല്‍കുന്ന  അഡ്വൈസറി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ദീപക് മോഹന്‍ പറഞ്ഞു.

2020ല്‍ ആരംഭിച്ചത് മുതല്‍, കാന്‍ കേരളത്തില്‍  നൂതന പദ്ധതികളിലൂടെ ഗണ്യമായ സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്ങും നിക്ഷേപവും നടത്തിയിട്ടുണ്ടെന്ന് കെഎഎന്‍ പ്രസിഡന്റ് രവീന്ദ്രനാഥ് കമ്മത്ത് പറഞ്ഞു.കാന്‍ പുതുതായി രാജ്യത്തെ മറ്റ് ഏഞ്ചല്‍ നെറ്റ്‌വര്‍ക്ക്, വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകള്‍ , എച്ച്. എന്‍. ഐ കള്‍ എന്നിവരുമായി സഹകരിക്കാനും  വിപുലീകരിക്കാനും നടപടി സ്വീകരിച്ച് വരുന്നു. ഇത് കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിക്ഷേപ സാധ്യതകള്‍ കൂട്ടത്തെ വിശാലമാക്കും. കേരളം ആസ്ഥാനമായുള്ള സംരംഭങ്ങളില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ള ഏഞ്ചല്‍ നിക്ഷേപകരുടെ ഒരു വലിയ ശൃംഖല ഒരുക്കിയാണ് ഇത് പ്രാവര്‍ത്തികമാക്കുകയെന്നും രവീന്ദ്രനാഥ് കമ്മത്ത് പറഞ്ഞു.

Top